കിഴക്കമ്പലം: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പള്ളിക്കര ടൗണും ആലുവ തൃപ്പൂണിത്തറ റോഡിന് ഇരുവശവും പള്ളിക്കര മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്‌ അസോസിയേഷൻ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ടോജി തോമസ്, പള്ളിക്കര മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.ജി ബാബു എന്നിവർ പങ്കെടുത്തു.