smart-tv

കൊച്ചി:സ്മാര്‍ട്ട് ഫോണുകളുമായി ഇന്ത്യന്‍ ആന്‍ഡ്രോയിഡ് വിപണിയില്‍ തിളങ്ങുന്ന ബ്രാന്‍ഡുകളാണ് റിയല്‍മിയും, നോക്കിയയും, സാംസങും, വണ്‍പ്ലസ്സും, ഒപ്പോയുമെല്ലാം. സ്മാര്‍ട്ട് ഫോണുകള്‍ക്ക് പുറമെ ഇനി ബ്രാന്‍ഡുകള്‍ തമ്മിലുള്ള മത്സരം സ്മാര്‍ട്ട് ടിവി സെഗ്മെന്റിലേക്കും നീളുന്നു.നോക്കിയയും, റിയല്‍മിയും, വണ്‍പ്ലസ്സും, സാംസങും തങ്ങളുടെ സ്മാര്‍ട്ട് ടിവികള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു കഴിഞ്ഞു. അതെ സമയം മത്സരം കൂടുതല്‍ ഉഷാറാക്കി ഒപ്പോയുടെയും സ്മാര്‍ട്ട് ടിവികള്‍ അണിയറയില്‍ തയ്യാറാവുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഓപ്പോ വൈസ് പ്രസിഡന്റ് ലിയു ബോ തന്നെ മുന്‍പ് ഓപ്പോ ബ്രാന്‍ഡിന് സ്മാര്‍ട്ട് ടിവി നിര്‍മിക്കാന്‍ പദ്ധതിയുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍, വെയറബിള്‍ ഡിവൈസ് എന്നിവ നിര്‍മ്മിക്കുന്ന ഒപ്പോയുടെ ശ്രേണിയില്‍ സ്മാര്‍ട്ട് ടിവി വമ്പന്‍ മുതല്‍ കൂട്ടാകും എന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്‍ഡ്രോയിഡ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒപ്പോയുടെ സ്മാര്‍ട്ട് ടിവി ഈ വര്‍ഷം അവസാനത്തോടെ ചൈനീസ് വിപണിയിലും അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യയിലും എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.വണ്‍പ്ലസ്സിന്റെ സ്മാര്‍ട്ട് ടിവികള്‍ ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ ലഭ്യമാണ്. Q1, Q1 പ്രൊ എന്നീ പേരുകളില്‍ വില്പനയിലുള്ള വണ്‍പ്ലസ് സ്മാര്‍ട്ട് ടിവിയുടെ പ്രധാന പ്രശ്‌നം വിലയാണ്, Rs 69,900.

വിലക്കുറവുള്ള വണ്‍പ്ലസ് ടിവി ശ്രേണി അടുത്ത മാസം 2-ന് ലോഞ്ച് ചെയ്യും.വിവിധ സ്‌ക്രീന്‍ സൈസില്‍ എന്‍ട്രി ലെവല്‍, മിഡ് ലെവല്‍ സ്മാര്‍ട്ട് ടിവികളാണ് അടുത്ത മാസം വണ്‍പ്ലസ്സില്‍ നിന്നെത്തുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് ഏറ്റവും വിലക്കുറവുള്ള പുത്തന്‍ വണ്‍പ്ലസ് സ്മാര്‍ട്ട് ടിവിയുടെ വില ഏകദേശം 15,000 രൂപയ്ക്കടുത്താണ് ആരംഭിക്കുക.