uber

കൊച്ചി:മണിക്കൂര്‍ അനുസരിച്ച് വാടക ഈടാക്കുന്ന സേവനങ്ങള്‍ ഒരുക്കി ഊബര്‍.ദിവസേന പല സമയത്തായി സിറ്റിയ്ക്കുള്ളില്‍ നടത്തുന്ന യാത്രയ്ക്കാണ് പണം ഈടാക്കുന്നത്. ഈ സേവനത്തിനു കീഴില്‍ യാത്രക്കാരന് മണിക്കൂറുകളോളം കാര്‍ ഉപയോഗിക്കാം. യാത്രയ്ക്കിടെ ഒന്നിലധികം സ്ഥലങ്ങളില്‍ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് നിര്‍ത്തുകയും ചെയ്യാം.നീണ്ട ലോക്ക്ഡൗണിനു ശേഷം പുനരാരംഭിക്കുന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ യാത്ര ഉപയോഗിക്കുന്നതിനാണ് പുതിയ സേവനം ഒരുക്കുന്നത്. മണിക്കൂറില്‍/10 കിലോമീറ്റര്‍ പാക്കേജിന് 189 രൂപയാണ് നിരക്ക്. വ്യത്യസ്തമായ യാത്രാ ആവശ്യങ്ങള്‍ക്ക് ഒന്നിലധികം തവണ വാഹനം ബുക്ക് ചെയ്യേണ്ട എന്നാതാണ് ഗുണം.

ഈ സേവനങ്ങൾ കൊച്ചി, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ജയ്പൂര്‍, പൂനെ, അഹമ്മദാബാദ്, ഭുവനേശ്വര്‍, കോയമ്പത്തൂര്‍, ലുധിയാന, ചണ്ഡീഗഢ്, ലക്നൗ, ഗോഹട്ടി, കാണ്‍പൂര്‍, ഭോപാല്‍ തുടങ്ങി 17 നഗരങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്.മറ്റു യാത്രകള്‍ ബുക്കു ചെയ്യുന്നതു പോലെ മണിക്കൂര്‍ വാടകയ്ക്ക് വാഹനം എളുപ്പത്തില്‍ ബുക്ക് ചെയ്യാം. ആപ്പ് അപ്ഡേറ്റ് ചെയ്ത് 'ഹവേര്‍ലി റെന്റല്‍സ്' എന്നതില്‍ ക്ലിക്ക് ചെയ്യതാൽ മതി.ഇതില്‍ നിന്ന് യാത്രാ വേള അനുസരിച്ച് ഒന്നു മുതല്‍ 12 വരെയുള്ള മണിക്കൂറുകളിലെ പാക്കേജ് തെരഞ്ഞെടുക്കാം.