മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ നിർദ്ദേശിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാർഷിക ചലഞ്ചുമായി കെ.എസ്.ടി.എ. കെ.എസ്.ടി.എ മൂവാറ്റുപുഴ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കൃഷിക്കാണ് തുടക്കമായത്. വീട്ടൂർ എബനെസർ ഹയർ സെക്കൻഡറി അദ്ധ്യാപകനായ രണ്ടാർ പയ്യനയിൽ അനു ചന്ദ്രന്റെ കൃഷിയിടത്തിലാണ് കൃഷി ആരംഭിച്ചത്. കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എൻ ജയപ്രകാശ് വാഴ നട്ടുകൊണ്ട് കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു . കെ.എസ് .ടി.എ ജില്ലാ വൈസ് പ്രസിഡന്റ് ആനി ജോർജ്ജ്, സംസ്ഥാന കൗൺസിൽ അംഗം സി.എൻ. കുഞ്ഞുമോൾ, ജില്ലാ കമ്മിറ്റി അംഗം അനുചന്ദ്രൻ, മൂവാറ്റുപുഴ സബ് ജില്ലാ പ്രസിഡന്റ് സി.വി ചന്ദ്രലാൽ, സബ് ജില്ലാ കമ്മിറ്റി അംഗം എം.എം .ഹഫ്സ എന്നിവർ പങ്കെടുത്തു. സബ് ജില്ലയിലെ 300 അദ്ധ്യാപകരുടെ കൃഷിയിടങ്ങളിൽ വാഴ, പച്ചക്കറി, കപ്പ എന്നിവ കൃഷി ചെയ്യുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് ആനി ജോർജ്ജ് അറിയിച്ചു.