പറവൂർ: ടി.വി ചലഞ്ചിന്റെ ഭാഗമായി കിഴക്കേപ്രം പാണ്ടിപ്പറമ്പിൽ ജിയക്ക് പഠനത്തിനായി എൽ.ഇ.ഡി ടി.വി നൽകി. ഇന്ദിര സൈബർ കോൺഗ്രസ് വിംഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ലിസി എലിസബത്തിന്റെ സഹകരണത്തോടെയാണ് ടി.വി നൽകിയത്. വി.ഡി.സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ജിയക്ക് ടാബ് നൽകുമെന്ന് വി.ഡി. സതീശൻ എം.എൽ.എ.പറഞ്ഞു. കേബിൾ കണക്ഷൻ സൗജന്യമായി ലഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി വാർഡ് കൗൺസിലർ സജി നമ്പിയത്ത് പറഞ്ഞു. ഇന്ദിര സൈബർ കോൺഗ്രസ് വിംഗ് ജില്ലാ സെക്രട്ടറി ആശ, വർക്കിംഗ് പ്രസിഡന്റ് ലിൻസ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു.