പറവൂർ : സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് കരുമാല്ലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ ബാബു ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടിവ് അംഗം ബിന്ദു ഗോപി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സൈഫുന്നീസ റെഷീദ്, കൊച്ചുറാണി ജോസഫ്, സാജിതാ നിസാർ, പ്രബിത ജീജി തുടങ്ങിയവർ സംസാരിച്ചു.