മൂവാറ്റുപുഴ: കാത്തിരിപ്പിനൊടുവിൽ മുളവൂർ പൊന്നിരിക്കപ്പറമ്പിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. പായിപ്ര ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളുടെ സംഗമഭൂമിയും അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ ഒന്നുമായ മുളവൂർ പൊന്നിരിക്കപ്പറമ്പിൽ എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് പുതിയ ഹൈമാസ്റ്റ്ലൈറ്റ് സ്ഥാപിച്ചത്. ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം.പി ഇബ്രാഹിം, മെമ്പർമാരായ സീനത്ത് അസീസ്, സൈനബ കൊച്ചക്കോൻ, മുൻ മെമ്പർമാരായ യു.പി. വർക്കി, എം.വി. സുഭാഷ്, പായിപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ്, മർച്ചന്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് പി.വി. റോയി തുടങ്ങിയവർ പങ്കെടുത്തു.