കൊച്ചി: യന്ത്രവൽകൃത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾക്കും, ഹാർബറുകളിലെ അനുബന്ധ തൊഴിലാളികൾക്കും, പീലിംഗ് തൊഴിലാളികൾക്കും സൗജന്യറേഷന് അപേക്ഷിക്കാം. മത്സ്യഭവനുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആഫീസിലോ, വൈപ്പിൻ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ ആഫീസിലോ 30 നകം സമർപ്പിക്കണം. ക്ഷേമനിധി പാസ്സ് ബുക്കിന്റെ പകർപ്പ്, റേഷൻകാർഡ് പകർപ്പ് (എ.ആർ.ഡി നമ്പർഉൾപ്പെടെ) വേണം. വിവരങ്ങൾക്ക് ഫോൺ : 0484 2394476