മൂവാറ്റുപുഴ:-മൂവാറ്റുപുഴ നഗരസഭ 2020-21 വാർഷിക പദ്ധതിയിൽ സുഭിക്ഷ കേരളം പദ്ധതിയുമായ ബന്ധപ്പെട്ട് കൃഷി ,മൃഗസംരക്ഷണം , മത്സ്യവികസനം എന്നീ മേഖലകളിലെ വിവിധ പദ്ധതികൾക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു. അപേക്ഷ ഫോറം സൗജന്യമായി വാർഡ് കൗൺസിലർമാരിൽ നിന്ന് ലഭിക്കും. ആനൂകൂല്യം ആവശ്യമുള്ള ഗുണഭോക്താക്കൾ പൂരിപ്പിച്ച അപേക്ഷ ഫോറം ജൂൺ 16- കം വാർഡ് കൗൺസിലർമാരെ ഏല്പിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.