തൃപ്പൂണിത്തുറ: നഗരസഭയിലെ തകർന്നു കിടക്കുന്ന പള്ളിപ്പറമ്പ്കാവു റോഡ് അറ്റകുറ്റപ്പണി ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി തൃപ്പൂണിത്തുറ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടു പ്രതിഷേധിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സാം പുന്നയ്ക്കൽ സമരം ഉദ്ഘാടനം ചെയ്തു. അരുൺ കല്ലാത്ത് അദ്ധ്യക്ഷനായിരുന്നു. രഞ്ജിത്ത് രവി, സമീർ ശ്രീകുമാർ ,അരുൺ, എസ്, സുകുമാരൻ, ഹരികുമാർ എന്നിവർ സംസാരിച്ചു.