അങ്കമാലി: കറുകുറ്റി അഡ്‌ലക്‌സ് എക്‌സിബിഷൻ സെന്ററിലെ കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തന സജ്ജമായി. 125 പുരുഷൻമാർക്കും, 75 സ്ത്രീകൾക്കും ഒരേ സമയം ചികിൽസ നൽകാം. കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തവരെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ഗുരുതരാവസ്ഥയുണ്ടാകുന്നവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
അഡ്‌ലക്‌സ് എക്‌സിബിഷൻ സെന്ററിന്റെ 60,000 ചതുരശ്ര അടിയാണ് സ്ഥാപനത്തിന്റെ ഉടമ സുധീഷ് പുഴക്കടവിൽ സൗജന്യമായി വിട്ട് നൽകിയതെന്നും ആവശ്യമെങ്കിൽ ഒന്നര ലക്ഷം ചതുരശ്ര അടി കൂടി ലഭ്യമാക്കാൻ അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും എം.എൽ.എമാരായ അൻവർ സാദത്തും, റോജി എം. ജോണും പറഞ്ഞു.