ആലുവ: ആലുവ രാജഗിരി ആശുപത്രി ആരോഗ്യ സേവനങ്ങൾ വീട്ടിൽ എത്തിക്കുന്ന ഹീൽ @ ഹോം പദ്ധതിക്ക് തുടങ്ങി. ആദ്യഘട്ടത്തിൽ ആശുപത്രിയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ ആരോഗ്യ പ്രവർത്തകരെത്തി ലാബ് സാംപിൾ ശേഖരണവും മരുന്ന് വിതരണവും ലഭ്യമാക്കും. സേവനങ്ങൾ വീട്ടിൽ എത്തിക്കുന്നതിന് അധിക നിരക്ക് ഈടാക്കുന്നില്ല. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നതിന് 7594042654 എന്ന നമ്പറിലും മരുന്ന് വീട്ടിൽ ലഭിക്കുന്നതിന് 7594971686 എന്ന നമ്പറിലും ബന്ധപ്പെടാം. ബുക്ക് ചെയ്ത് 24 മണിക്കൂറിനകം മരുന്നുകൾ വീട്ടിൽ എത്തിക്കും.