ആലുവ: കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം മനക്കത്താഴം കേന്ദ്രീകരിച്ച് മഹിളാ മോർച്ച പുതിയ യൂണിറ്റ് രൂപീകരിച്ചു.
ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ ബൈജു അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കുമാരി ചന്ദ്രൻ (പ്രസിഡന്റ്), സിംപിൾ ഹരിദാസ് (വൈസ് പ്രസിഡന്റ്), പ്രഥമശ്രീ ബിജു (ജനറൽ സെക്രട്ടറി), ശാലു സൈഗാൾ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ശ്രീമോൾ മനോജ്, രത്നമ്മ സുകുമാരൻ, ആശ ദിനേശൻ, ജിൽ ബിജുമോൻ, ഹിമ ഷിജു, രശ്മി സലിമോൻ, അമ്പിളി സതീഷ്, ജയശ്രീ സത്യൻ, രമ്യ ഉണ്ണി, വള്ളി കനകരാജ്, സലി വേലായുധൻ, പങ്കജാക്ഷി എന്നിവർ സംസാരിച്ചു.