കോതമംഗലം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രങ്ങൾ തുറന്നു. സാമൂഹ്യ അകലം പാലിച്ച് വിശ്വാസികൾ ഭർശനത്തിനെത്തി. എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയന് കീഴിലുള്ള ദേവഗിരി ശ്രീനാരായണ ഗുുരുദേവ മഹാക്ഷേത്രം, കന്നരത്തൊട്ടി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മടിയൂർ ക്ഷേത്രം, കുറുംകുളം ക്ഷേത്രം തുടങ്ങിയവയും പിണ്ടിമന ശ്രീചിറ്റേക്കട്ട് കാവ് ഭഗവതി ക്ഷേത്രം തുടങ്ങി താലൂക്കിലെ ഒട്ടു മിക്ക ക്ഷേത്രങ്ങളും ഭക്തജനങ്ങൾക്കായി തുറന്നുകൊടുത്തു.

ക്ഷേത്രങ്ങളിൽ എത്തുന്നവർ കൈകൾ കഴുകി സാനിറ്റൈസർ ഉപയോഗിക്കണം. സാമൂഹിക അകലം പാലിച്ച് പ്രവേശിക്കണം. ക്ഷേത്രത്തിൽ വച്ചിട്ടുള്ള സന്ദർശക ഡയറിയിൽ പേരും ഫോൺ നമ്പരും എഴുതണം.