ആലുവ: കേന്ദ്ര സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മഹാസമ്പർക്കത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ കത്തും ലഘുലേഖ വിതരണവും ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് തല ഉദ്ഘാടനം നോവലിസ്റ്റ് അശോകപുരം നാരായണന് നൽകി ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ നിർവഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, മഹിള മോർച്ച പ്രസിഡന്റ് ശ്രീവിദ്യാ ബൈജു, കെ.സി. ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.