കൊച്ചി: കൊവിഡിന്റെ മറവിൽ തൊഴിൽ നിയമങ്ങൾ മരവിപ്പിക്കാനുള്ള കേന്ദ്ര നിർദ്ദേശത്തിനെതിരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എറണാകുളം ഷോപ്പ്‌സ് ആൻഡ് കോമ്മേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ ധർണ നടത്തി. എറണാകുളം ബി.എസ്.എൻ.എൽ. ഓഫീസിനു മുൻപിൽ സംസ്ഥാന ട്രഷറർ എസ്. കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. സി.വി. അജിത അദ്ധ്യക്ഷത വഹിച്ചു. കെ.വി. മനോജ്, പി.സി. നിധീഷ് ബോസ്, ദാസ് ബാബു, സി.ജെ. ബിജോയ് എന്നിവർ പങ്കെടുത്തു.