1
ബി.ഡി.ജെഎസ് വാഴക്കാലയിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം പ്രിസിഡന്റ് കെ.എസ് വിജയൻ ഉദ്ഘാടനം ചെയ്യുന്നു

• കൈയേറ്റങ്ങൾ ഒഴിപ്പിക്കണം

• വീടിനുള്ളിലൂടെ ഒഴുകുന്ന തോട് വീണ്ടെടുക്കണം

തൃക്കാക്കര : വാഴക്കാല മാർക്കറ്റ് ഉൾപ്പെടെ കഴിഞ്ഞ പ്രളയ കാലത്ത് മുങ്ങിത്താഴാൻ കാരണമായ കൈയ്യേറ്റങ്ങളും തടസങ്ങളും ഒഴിവാക്കി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം പ്രിസിഡന്റ് കെ.എസ് വിജയൻ ആവശ്യപ്പെട്ടു. ബി.ഡി.ജെഎസ് വാഴക്കാലയിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃക്കാക്കര മുനിസിപ്പാലിറ്റിയും ജില്ലാ കളക്ടറും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണം. സ്വകാര്യ വ്യക്തി തോട് കയ്യടക്കി കൈയ്യേറി മതിലുകെട്ടിയ സംഭവം ജില്ലാ ഭരണകൂടത്തിന് നാണക്കേടാണ്.

നടപടി എടുക്കാൻ അധികൃതർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ഡി.ജെ.എസ്. ഏരിയ പ്രസിഡൻറ് അഡ്വ. കിഷോർ കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ, മണ്ഡലം ഭാരവാഹികളായ അഡ്വ.അശോകൻ, വി.ടി ഹരിദാസ്, എം.ബിനീഷ്, ദിലീപ് കുമാർ, രഘുവരൻ, എൻ.എസ് ഡിനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.