നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവർമാർക്ക് കൊവിഡുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സിയാൽ അധികൃതർ അറിയിച്ചു. ടാക്സി ഡ്രൈവർമാരുടെ സുരക്ഷ മുൻനിർത്തി ടാക്സികളിൽ പ്രത്യേക ക്യാമ്പിനുകൾ തയ്യാറാക്കുകയും ആവശ്യമായ സാനിറ്റൈസറുകളും സിയാൽ നൽകുന്നുണ്ട്. വാഹനങ്ങൾ ഡ്രൈവർമാർ കൈകൾ കൊണ്ട് തന്നെ അണുനശീകരണം നടത്തേണ്ട സാഹചര്യമാണെന്നാരോപിച്ചാണ് ചില ഡ്രൈവർമാർ രംഗത്തെത്തിയത്.