ആലുവ: കടുങ്ങല്ലൂർ പാതാളം റഗുലേറ്റർ ബ്രിഡ്ജിന് സമീപം പണംവച്ച് ചീട്ടുകളിച്ച അഞ്ചംഗസംഘം ബിനാനിപുരം പൊലീസിന്റെ പിടിയിലായി. ഒന്നരലക്ഷം രൂപയും പിടികൂടി. ആലുവയുടെ വിവിധ മേഖലകളിൽ താമസിക്കുന്ന ഷിബു, ജബാർ, ഉമേഷ്, ജോഷി, ബാബു എന്നിവരെയാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബിനാനിപുരം എസ്.ഐ. സുധീറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എസ്.ഐമാരായ സജിവ്ചന്ദ്രൻ, നിസാർ, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ ശ്യാം, സി.പി.ഒമാരായ ജാബീർ. രഞ്ജിത്ത്, മനോജ്കുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.