നെടുമ്പാശേരി: അവധിക്കായി നാട്ടിലെത്തി ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളികളായ 240 ആരോഗ്യ പ്രവർത്തകരെ സൗദി സർക്കാർ പ്രത്യേക വിമാനത്തിൽ തിരികെ കൊണ്ടുപോകും. ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഡോക്ടർമാരും നേഴ്‌സുമാരും ഉൾപ്പെടുന്ന സംഘം പുറപ്പെടും.