കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് ഒമ്പതാം വാർഡിലെ നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥിനിക്ക് വാർഡ് വികസനസമിതിയുടെ സഹകരണത്തോടെ ടിവി കൈമാറി. കേബിൾ കണക്ഷനും നൽകി. പഞ്ചായത്ത് അംഗം കെ.എം. സലിം, പി.ഐ. നിഷാദ്, എം.സി. കുര്യാക്കോസ്, ടി.എ. റംഷാദ്, എം.എം. ജോണി, ഷാഹിർ ഇബ്രാഹിം, വി. ശ്രീകുമാർ, പി.പി. സജാദ് എന്നിവർ പങ്കെടുത്തു.