മഞ്ഞപ്ര: സംസ്ഥാന വനിത കമ്മീഷൻ പിരിച്ചുവിടുക, അദ്ധ്യക്ഷ രാജി വയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മഹിള കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷേർളി ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലിസ തോമസ് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ഈരാളി ,ബ്ലോക്ക് ജനറൽ സെക്രട്ടറി തോമസ് ചെന്നേക്കാടൻ, പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ്, വൈസ് പ്രസിഡന്റ് സരിത സുനിൽ,സ്ഥിരം സമിതി അധ്യക്ഷ ബിജി സാജു, മെമ്പർമാരയ ലീന ബെന്നി, ടിജി ബിനോയ്, സരിത ചാലാക്ക തുടങ്ങിയവർ പ്രസംഗിച്ചു.