കൊച്ചി: മഴക്കാലം ആരംഭിച്ചതിനാൽ ബ്രേക്ക് ത്രൂ പദ്ധതിയിൽ ശുചീകരിക്കുന്ന കനാലുകളിൽ നിന്നും കായൽമുഖങ്ങളിൽ നിന്നും ശേഖരിച്ച ചെളി എത്രയും വേഗം ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് മാറ്റാൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകി.

യാർഡിനുള്ളിൽ അടയാളപ്പെടുത്തിയ സ്ഥലത്ത് മാത്രമേ ചെളി നിക്ഷേപിക്കാൻ പാടുള്ളു. ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾ പ്രത്യേകം നിരീക്ഷിക്കണമെന്ന് ഓവർസിയർക്ക് നിർദേശം നൽകി. ചെളി നിക്ഷേപം നിരീക്ഷിക്കാൻ കൂടുതൽ സി.സി.ടി. വി കാമറകൾ സ്ഥാപിക്കും.ലോറികൾ പോകുമ്പോൾ റോഡിൽ ചെളിതെറിച്ചു ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കളക്ടർ അവലോകന യോഗത്തിൽ നിർദ്ദേശം നൽകി.