കൊച്ചി: മിനി ചരക്ക് വാഹനഡ്രൈവറുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊച്ചി കോർപ്പറേഷൻ കൗൺസിലർ എ.ബി. സാബു ആശുപത്രി വിട്ടു. വെള്ളക്കെട്ട് നിവാരണ ജോലികൾ നടക്കുന്ന സ്ഥലത്തേക്ക് ബാരിക്കേഡ് മറികടന്നെത്തിയ ഡ്രൈവർ നെട്ടൂർ കുഴിവേലിപ്പറമ്പിൽ അൻസാറിനെ (28) തടയാൻ ശ്രമിച്ച സാബുവിനെ ഇയാൾ സ്ക്രൂഡ്രൈവർ കൊണ്ട് മുഖത്തിടിക്കുകയായിരുന്നു . തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ആക്രമണം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാബു ഇന്നലെ വൈകിട്ട് വൈറ്റില തൈക്കൂടത്തെ വീട്ടിലെത്തി.