ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലളിൽ മയിൽ സാന്നിദ്ധ്യം. കുട്ടമശേരി, കീഴ്മാട്, ചുണങ്ങംവേലി ഭാഗങ്ങളിലെല്ലാം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ മയിൽ വരുന്നുണ്ട്. വീടിന്റെ മേൽക്കൂരയിൽ പറന്നെത്തി പീലിവിടർത്തും. ആളുകൾ കൂടുന്നതോടെ അടുത്ത കേന്ദ്രത്തിലേക്ക് പറക്കും. കഴിഞ്ഞദിവസം ആലുവയിലെ മുതിർന്ന അഭിഭാഷകൻ കെ.എ. ആന്റണിയുടെ ചുണങ്ങംവേലിയിലെ വീട്ടിലും മയിൽ എത്തിയിരുന്നു.