ആലുവ: ഹരിതം സഹകരണ പദ്ധതിയുടെ ഭാഗമായി കുട്ടമശേരി സഹകരണ ബാങ്ക് കീഴ്മാട് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം തെങ്ങിൻ തൈ നട്ട് കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രേമശ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ള, വാർഡ് മെമ്പർ എം.ഐ. ഇസ്മായിൽ, ബാങ്ക് ബോർഡ് അംഗംങ്ങളായ പി.എ. ഷാജഹാൻ, കെ.രഘുനാഥൻ നായർ, പി.എ. ചന്ദ്രൻ, കാദർ കുഞ്ഞ്, സെക്രട്ടറി ഇൻ ചാർജ് വി.എ. ആനന്ദവല്ലി, ബ്രാഞ്ച് മാനേജർ ബിനോയ് കുമാർ, സ്കൂൾ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.