ആലുവ: കീഴ്മാട് പഞ്ചായത്തിൽ 12ാം വാർഡിൽ വാടക വീട്ടിൽ താമസിക്കുന്ന കാഴ്ചയില്ലാത്ത ദമ്പതിമാരായ കാവുങ്ങൽപറമ്പിൽ ശിവൻ രുഗ്മണി ദമ്പതികളുടെ എട്ടാം ക്ലാസിൽ പഠിക്കുന്ന മകന് പരുന്തുറാഞ്ചി കൂട്ടായ്മ ടാബ് സമ്മാനിച്ചു. വാർഡ് മെമ്പർ ബീന ബാബു ഇടപ്പെട്ടാണ് സൗകര്യമൊരുക്കിയത്.പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് ടാബ് കൈമാറി. ബീന ബാബു പങ്കെടുത്തു.