മൂവാറ്റുപുഴ: ട്രാവൻകൂർ സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ കായിക താരങ്ങളെ അണിനിരത്തി പൈനാപ്പിൾ കർഷകർക്ക് കൈത്താങ്ങ്. കായികതാരങ്ങളുടെ കായികക്ഷമത നിലനിർത്തുക, മണ്ണിനെ യുവതലമുറയ്ക് പരിചയപ്പെടുത്തുക, പൈനാപ്പിൾ കൃഷിയുടെയും മറ്റു ഭക്ഷ്യധ്യാന്യങ്ങളുടെയും കൃഷിരീതി മനസിലാക്കുക, കൃഷി തിരിച്ചുകൊണ്ടുവരുവാൻ കായികതാരങ്ങളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്രാവൻകൂർ സ്പോർട്സ് സെന്റർ ഇതിനായി മുന്നിട്ടിറങ്ങുന്നത്.
ലോക്ക് ഡൗൺ സമയത്ത് വെറുതെയിരുന്ന് സമയം കളയാതെ ഒരു വരുമാന മാർഗം ഉണ്ടാക്കിയെടുക്കാനും കായിക താരങ്ങൾക്ക് ഉണർവേകുവാനും ഇതിലൂടെ സാധിക്കുമെന്ന് സംഘാടകർ കരുതുന്നു. കൃഷിയെ സ്നേഹിക്കുന്ന കായികതാരങ്ങൾക്ക് ട്രാവൻകൂർ സ്പോർട്സ് സെന്ററിൽ പേരുകൾ രജിസ്റ്റർ ചെയ്ത് കർമസേനയിൽ പങ്കാളികളാവാം.