മൂവാറ്റുപുഴ: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ അടിസ്ഥാന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ടി.വിയും ഡിഷുകളും നൽകി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.പി എൽദോസ്, യൂത്ത് കോൺഗ്രസ് സംസ്ഥന ഭാരവാഹികളായ അഡ്വ.കെ. എ ആബിദ് അലി,മുഹമ്മദ് റഫീഖ് ഷാൻ, മുഹമ്മദ്, റിയാസ് താമരപ്പിള്ളി, പി.എം ഏലിയാസ്,അമൽ ബാബു, ആൽബിൻ രാജു,വിഎസ് ഷെഫാൻ,റംഷാദ് റഫീഖ്, എ.എൻ നസീഫ് ,മുഹമ്മദ് ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.