blaint-
കീഴ്മാട് അന്ധവിദ്യാലയത്തിലെ സൗണ്ട് റെക്കോഡിംഗ് സ്റ്റുഡിയോയുടെ ഉദ്ഘാടനം കോട്ടയം ലേഡീസ് സർക്കിൾ 48 ചെയർപേഴ്‌സൻ സ്‌നേഹ ജോസഫ് നിർവഹിക്കുന്നു.

ആലുവ: ഓൺ ലൈൻ പഠനം മധുരതരമാക്കാൻ കീഴ്മാട് അന്ധവിദ്യാലയത്തിൽ സൗണ്ട് റെക്കോഡിംഗ് സ്റ്റുഡിയോ തുറന്നു. അന്ധവിദ്യാലയത്തിലെ കാഴ്ച പരിമിതരായ കുട്ടികളുടെ ഓൺലൈൻ പഠനം സാങ്കേതിക മികവുറ്റതാക്കാൻ സാമൂഹ്യ സേവന സന്നദ്ധ രംഗത്ത് പ്രവർത്തിക്കുന്ന വനിത കൂട്ടായ്മയായ കോട്ടയം ലേഡീസ് സർക്കിൾ 48 ആണ് ഒരു ലക്ഷം രൂപ ചെലവഴിച്ച് സൗണ്ട് റെക്കോഡിംഗ് ഉപകരണങ്ങൾ നൽകിയത്. സൗണ്ട് റെക്കോഡിംഗ് മിക്‌സ്ചർ, റെക്കോഡിംഗ് സോഫ്റ്റ് വെയർ, അനുബന്ധ ഉപകരണങ്ങളും,കിബോ എക്‌സസ് മിഷീനുമാണ് നൽകിയത്. റെക്കോഡിംഗ് സ്റ്റുഡിയോ കോട്ടയം ലേഡീസ് സർക്കിൾ 48 ചെയർപേഴ്‌സൺ സ്‌നേഹ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വർഗീസ് അലക്‌സാണ്ടർ, ഹെഡ്മിസ്ട്രസ് ജിജി വർഗീസ് എന്നിവർ സംസാരിച്ചു.