പനങ്ങാട്: പഠനം ടിവിയിലായതോടെ ഒന്നാം ക്ലാസുകാരി ഡോണയ്ക്കും സഹോദരൻ അജോയ്ക്കും സങ്കടം അടക്കാനായില്ല. വീട്ടിൽ ടിവിയില്ലാത്തതായിരുന്നു കുരുന്നുകളുടെ കണ്ണുനിറയിച്ചത്. കുടുംബശ്രീ ചായക്കടയിൽ ജോലിചെയ്യുന്ന അമ്മ സിന്ധുവിനെ സംബന്ധിച്ച് ഈ ലോക്ക് ഡൗൺകാലത്ത് വീട്ടുവാടക നൽകാൻ തന്നെ ഏറെ കഷ്ടപ്പെടണം. ഈ ബുദ്ധിമുട്ടുകൾക്കിടയിൽ ടിവി എന്നത് സ്വപ്നം മാത്രമായിരുന്നു. ഇതിനടെയാണ്
പഞ്ചായത്ത് അധികൃതർ നടത്തിയ അന്വേഷണത്തിൽ വീട്ടിൽ ടിവിയില്ലാത്തകാര്യം ശ്രദ്ധയിൽപ്പെട്ടത്.
വിവരം അറഞ്ഞ് ചേപ്പനം മനസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും വൈറ്റിലയിലെ അനിഴാലയം എൻ.അനിൽകുമാറും ഭാര്യസന്ധ്യയും ചേർന്ന് പുതിയൊരു ടിവി ഇന്നലെ പനങ്ങാട് മല്ലപ്പളളിൽ റോഡിൽ കേളന്തറയിലെ വീട്ടിലെത്തിച്ചു. പനങ്ങാട് വി.എച്ച്.എസ്.എസിൽ ഒന്നാംക്ളാസിലാണ് ഡോണ പഠിക്കുന്നത്. അജോ രണ്ടിലും. സി.പി.എം പ്രവർത്തകാരണ് ഇവർക്ക് തുണയായത്. വീട്ടിൽ ടിവി എത്തിച്ചപ്പോൾ കുഞ്ഞുങ്ങൾക്ക് ആഹ്ളാദത്തിന്റെ പ്രവേശനോത്സവമായിമാറി.