accident-death

മൂവാറ്റുപുഴ: സംസ്ഥാനപാതയിൽ ആവോലി കപ്പേളയ്ക്കു മുന്നിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കരിങ്കുന്നം മ്രാല കാട്ടോലി ചാമപ്പാറയിൽ ദേവസ്യയുടെ മകൻ ഷാജിയാണ് (45) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ആൻസിക്കും അഞ്ചുവയസുള്ള മകനും പരിക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 6.15 ഓടെയാണ് അപകടം. മേസ്തിരിപ്പണിക്കാരനായ ഷാജി എഴുപുന്നയിലെ ഭാര്യവീട്ടിൽ നിന്ന് മ്രാലയ്ക്ക് വരുന്ന വഴിയാണ് അപകടം. റോഡു മുറിച്ചുകടന്ന ഓട്ടോയും ബൈക്കുംകൂട്ടിയിടിച്ച് ഷാജി റോഡിൽ തെറിച്ചുവീണു. വാഴക്കുളം സെന്റ് ജോർജ് ആശുപത്രിയിലും തുടർന്ന് തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്കാരം ഇന്ന് നാലിന് മ്രാല സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ.