കടവന്ത്ര : ലോക്ക് ഡൗണിനെത്തുടർന്ന് അടച്ചിട്ട മട്ടലിൽ ഭഗവതിക്ഷേത്രം ദർശനത്തിനായി ഭക്തർക്ക് തുറന്നുനൽകി. മൂന്നു മാസത്തെ ഇടവേളക്ക് ശേഷമാണ് തുറന്നത്.
സർക്കാർ നിബന്ധനകൾ പാലിച്ചാണ് ഭക്തരെ ദർശനത്തിന് അനുവദിച്ചത്. ഭക്തിയോടെയും സന്തോഷത്തോടെയും ഭക്തർ മട്ടലിലമ്മയെ ദർശിച്ച് വഴിപാടുകൾ നടത്തിയതായി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.