കൊച്ചി: മൂന്നു മഹാരാഷ്ട്ര സ്വദേശികൾ ഉൾപ്പെടെ നാലു പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കൊച്ചിയിലെത്തി നിരീക്ഷണത്തിൽ കഴിഞ്ഞ എല്ലാവരെയും എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിഞ്ഞ ആശുപത്രി ജീവനക്കാരി രോഗമുക്തി നേടി.
പുതുതായി 23 പേരെ ആശുപത്രിയിലും 1,264 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 851 പേരെ ഒഴിവാക്കി.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 39 കാരനായ മഹാരാഷ്ട്ര സ്വദേശി മേയ് 31 നെത്തി കൊവിഡ് കെയർ സെന്ററിൽ കഴിയുകയായിരുന്നു.
ജൂൺ ഏഴിന് മുംബയിൽ നിന്ന് വിമാനത്തിലെത്തിയ 37 കാരനാണ് മറ്റൊരാൾ. കൊച്ചി കപ്പൽശാലാ ജീവനക്കാരനാണ്. ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു.
ജൂൺ അഞ്ചിന് മുംബയിൽ നിന്ന് വിമാനത്തിലെത്തിയ 28 കാരനാണ് മൂന്നാമൻ. സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനാണ്. ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു.
കുവൈറ്റിൽ നിന്ന് മേയ് 27 ന് വിമാനത്തിലെത്തിയ 35 കാരിയായ ഇടക്കൊച്ചി സ്വദേശിനിയാണ് നാലാമത്തെ രോഗി. കൊവിഡ് കെയർ സെന്ററിലാണ് കഴിഞ്ഞത്.
ജൂൺ മൂന്നിന് കൊവിഡ് സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ആശുപത്രി ജീവനക്കാരിയാണ് ഇന്നലെ രോഗമുക്തി നേടിയത്.
രോഗബാധിതരായ മറ്റ് അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
ആകെ രോഗികൾ : 55
മെഡിക്കൽ കോളേജ് : 51
ഐ.എൻ.എസ് സഞ്ജീവനി : 4
നിരീക്ഷണത്തിൽ
ആകെ : 11,249
വീടുകളിൽ : 9,912
കെയർ സെന്ററുകളിൽ : 539
പണം നൽകുന്നിടത്ത് : 798
ഒഴിവാക്കപ്പെട്ടവർ : 851
ഇന്നലെ പ്രവേശിപ്പിച്ചവർ
ആകെ : 23
മെഡിക്കൽ കോളേജ് : 8
മൂവാറ്റുപുഴ ജനറൽ : 1
കരുവേലിപ്പടി ജനറൽ : 1
സ്വകാര്യ ആശുപത്രികൾ : 13
ആശുപത്രി വിട്ടവർ
മെഡിക്കൽ കോളേജ് : 3
മൂവാറ്റുപുഴ ജനറൽ : 4
സ്വകാര്യ ആശുപത്രി : 16