മുംബയ്:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വായ്പകളുടെ പലിശ നിരക്ക് കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്‌സ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ ആര്‍) അധിഷ്ഠിത പലിശ നിരക്കുകള്‍ 25 ബിപിഎസ് ആയാണ് കുറച്ചത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഒരു വര്‍ഷം എംസിഎല്‍ആര്‍ 7.25 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറയും.ബാങ്കിന്റെ എംസിഎല്‍ആറില്‍ തുടര്‍ച്ചയായ പതിമൂന്നാമത്തെ കുറവാണിതെന്നും, എസ്ബിഐ അറിയിച്ചു. എംസിഎല്‍ആര്‍ പ്രകാരമുള്ള 30 വര്‍ഷത്തെ കാലയളവുള്ള 25 ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവിന്മേല്‍ ഇതോടെ പ്രതിമാസം ഏകദേശം 421 രൂപ കുറയും. ഇബിആര്‍ / ആര്‍എല്‍എല്‍ആറില്‍ വരുന്ന കുറവ് 660 രൂപയോളവും ആകും.വിവിധ പദ്ധതികള്‍ പ്രകാരമുള്ള ഭവന വായ്പകളുടെ തിരിച്ചടവില്‍ ഇതു മൂലം കുറവു വരാൻ സാധ്യതയുണ്ട്.