ആലുവ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന് കീഴിലുള്ള ആലുവ അദ്വൈതാശ്രമം ഗുരുമന്ദിരം ജൂൺ 30 വരെ തുറക്കില്ല. ഭക്തർക്ക് നിയന്ത്രണങ്ങളോടെ ബലിതർപ്പണത്തിന് സൗകര്യം നൽകുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അറിയിച്ചു.
ബലിതർപ്പണത്തിനായ് രണ്ടിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. അദ്വൈതാശ്രമത്തിലെ 0484 2622845 എന്ന നമ്പരിൽ വിളിച്ച് ഉറപ്പാക്കിയ ശേഷം രാവിലെ ഏഴിനും ഉച്ചയ്ക്ക് 12 നും ഇടക്ക് ബലിയിടാം. ആശ്രമകവാടത്തിൽ പേരും വിലാസവും നൽകണം.
മാസ്‌ക്ക് ധരിക്കാത്തവരെയും 10 വയസിന് താഴെയുള്ളവരെയും 60 വയസിൽ മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല. നിത്യേനയുള്ള രാവിലത്തെയും വൈകിട്ടത്തെയും ഗുരുപൂജ നടക്കുന്നുണ്ടെങ്കിലും ഉച്ചയ്ക്ക് ഗുരുപൂജയില്ല.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളും പാലിച്ചായിരിക്കും ചടങ്ങുകളെന്നും സെക്രട്ടറി അറിയിച്ചു.