നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. ഇതുസംബന്ധിച്ച് അടുത്ത പഞ്ചായത്ത് കമ്മിറ്റി യോഗം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സെക്രട്ടറിക്ക് നോട്ടീസ് നൽകി.കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്, കാൻകോർ കമ്പനി തുടങ്ങി നിരവധി വൻകിട സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നു. ഇതിന് പുറമെ സന്നദ്ധ സംഘടനകളും സഹായങ്ങൾ എത്തിച്ചിരുന്നു. സന്നദ്ധ പ്രവർത്തനത്തിന് സ്വന്തം പാർട്ടിക്കാരെ മാത്രം നിയോഗിച്ചത് അഴിമതിക്ക് വേണ്ടിയായിരുന്നു. അന്വേഷണത്തിന് നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ ടി.എ. ചന്ദ്രൻ, കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ സി.വൈ. ശാബോർ എന്നിവർ അറിയിച്ചു.