ലാൽജി സ്പീകിംഗ്...കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളികളാണ് ആരോഗ്യ പ്രവർത്തകരും പൊലീസും. കൊച്ചയിൽ പൊലീസിന്റെ മുഖം സിറ്റി അസി. പൊലീസ് കമ്മിഷണർ കെ. ലാൽജിയാണ്. വീഴ്ച വരുത്താതെയുള്ള പ്രതിരോധ പ്രവർത്തനവും ഒപ്പം അഗതികളെ ചേർത്ത് നിറുത്തുന്ന നന്മയുമാണ് ഈ പൊലീസ് ഉദ്യോഗസ്ഥനെ വേറിട്ട് നിറുത്തുന്നത്. ജോലിത്തിരക്കിനിടയിലും കൊവിഡ് കാല പ്രവർത്തനങ്ങളെയും ജീവിതത്തെക്കുറിച്ചും കെ. ലാൽജി കേരളകൗമുദിയോട് സംസാരിക്കുന്നു.