കൊച്ചി : ഗൾഫ് രാജ്യങ്ങളിൽ നീറ്റ് (നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്‌റ്റ്) നടത്താൻ സെന്ററുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഖത്തറിലെ കേരള മുസ്ളിം കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി അബ്ദുൾ അസീസ് ഹൈക്കോടതിയിൽ ഹർജി നൽകി. ജൂലായ് 26 ന് പരീക്ഷ നടത്താനാണ് അധികൃതർ നിശ്ചയിച്ചിട്ടുള്ളത്. ഖത്തറിൽ മാത്രം മുന്നൂറോളം വിദ്യാർത്ഥികൾ അപേക്ഷിച്ചിട്ടുണ്ട്. കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷയെഴുതാൻ കുട്ടികളുമായി നാട്ടിലേക്ക് വരാൻ കഴിയില്ലെന്നും പരീക്ഷാസെന്ററുകൾ അനുവദിക്കാൻ കഴിയില്ലെങ്കിൽ പരീക്ഷ നീട്ടിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.