ncp
എൻ.സി.പി സ്ഥാപന ദിനത്തിൽ ജില്ലാ ഓഫീസിന് മുന്നിൽ ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുൽ അസീസ് പതാക ഉയർത്തുന്നു. ടി.പി. പീതാംബരൻ, ജയൻ പുത്തൻപുരക്കൽ, വി.ജി. രവീന്ദ്രൻ, വി. രാംകുമാർ എന്നിവർ സമീപം

കൊച്ചി: എൻ.സി.പി 22ാം സ്ഥാപന ദിനം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. എൻ.സി.പി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുൽ അസീസ് പതാക ഉയർത്തി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിന് ജില്ലാ കമ്മിറ്റിയുടെ മാസ്‌കുകൾ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ കൈമാറി. സംസ്ഥാന സെക്രട്ടറി ജയൻ പുത്തൻപുരയ്ക്കൽ ആശുപത്രി വളപ്പിൽ വൃക്ഷത്തെ നട്ടു. സംസ്ഥാന സെക്രട്ടറി വി.ജി രവീന്ദ്രൻ, പി.ജെ കുഞ്ഞുമോൻ, അഫ്‌സൽ കുഞ്ഞുമോൻ, ശിവരാജ് കോമ്പാറ, വി. രാംകുമാർ, രാജു തോമസ് തുടങ്ങിയവർ പങ്കെടുത്തു.