pariyaram
പരിയാരം പാടശേഖരത്തിലെ വിത്തു വിതയ്ക്കൽ. സി.പി.എം സംസ്ഥാന സെക്രട്ടറിയേ​റ്റംഗം പി. രാജീവ് നിർവഹിക്കുന്നു

കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ പരിയാരത്ത് കഴിഞ്ഞ 20 വർഷമായി തരിശായി കിടന്ന പരിയാരം പാടശേഖരത്തിലെ 6 ഏക്കറോളം പാടം പച്ച പുതക്കാനൊരുങ്ങുന്നു. സി.പി.എം കോലഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ പാടത്തിന് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പുതുജീവനേകുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേ​റ്റംഗം പി. രാജീവ് വിത്ത് വിതച്ച് ഉദ്ഘാടനം നിർവഹിച്ചു. തരിശായി കിടന്ന പാടശേഖരം ഭൂമാഫിയ വാങ്ങാനായി കരുക്കൾ നീക്കുന്നതിനിടയിലാണ് നാട്ടിലെ ചെറുപ്പക്കാരടങ്ങുന്ന പൊതു പ്രവർത്തകർ ഒരു നാടിന്റെ പച്ചപ്പിനെ തിരിച്ചെത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ, അംഗങ്ങളായ എ.സുഭാഷ്, ഗീത ശശി സി.പി.എം ഏരിയ സെക്രട്ടറി സി.കെ വർഗീസ്,ഏരിയ കമ്മി​റ്റിയംഗം എ ആർ.രാജേഷ്, ,കോലഞ്ചേരി ലോക്കൽ കമ്മ​റ്റി സെക്രട്ടറി എൻ.വി. കൃഷ്ണൻകുട്ടി, അബി പ്രകാശ്, പ്രഭി പ്രകാശ് കൃഷി ഓഫിസർ ജൊമിലി ജോസ്, ഓഫിസർമാരായ യു. അനിൽകുമാർ, സജിത്ത് ദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.