മൂവാറ്റുപുഴ: വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് കർഷകരേയും കാർഷിക വിളകളേയും സംരക്ഷിക്കണമെന്നും വനംവന്യജീവിനിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുമ്പിൽ സമരം നടത്തി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിഅംഗം ടോമി കെ. തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിഅംഗം ജോയ് നടക്കുടി, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ചിന്നമ്മ ഷൈൻ, ദളിത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ബാബു മനക്കപ്പറമ്പൻ എന്നിവർ പ്രസംഗിച്ചു.