കിഴക്കമ്പലം: ഒ.ബി.സി കോൺഗ്രസ് പട്ടിമ​റ്റം ബ്ലോക്ക് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സർക്കാരിനെതിരെ കിഴക്കമ്പലം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ഡി. ഹരിദാസ് അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ഏലിയാസ് കാരിപ്ര, ചാക്കോ.പി മാണി, കെ.എൻ മോഹനൻ, എ.വി അബ്ദുൽ മജീദ്, പി.വി രജ്ഞൻ, വി.എ അസൈനാർ, കെ.കെ. നാരായണദാസ് എന്നിവർ പങ്കെടുത്തു.