കൊച്ചി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ വിദ്യാർത്ഥികൾക്ക് വേണ്ടി എ.ഐ.വൈ.എഫ് എറണാകുളം മണ്ഡലം കമ്മിറ്റി പഠനമുറികൾ ഒരുക്കി. എറണാകുളം എം.സുകുമാരപിള്ള സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.അരുൺ ഉദ്ഘാടനം നിർവഹിച്ചു. എ. ഐ. വൈ.എഫ് അഭിഭാഷക യൂണിറ്റ് പ്രസിഡന്റ് അഡ്വ.കെ.ആർ പ്രദീഷ് പഠനമുറിയിലേക്കുള്ള ടെലിവിഷൻ കൈമാറി. ജില്ലാ ജോയിന്റ് സെക്രട്ടറി വി.എസ് സുനിൽകുമാർ, അഡ്വ.സൂര്യ ബിനോയ്, കെ.ആർ രൂപേഷ്, കെ.എ ബൈജു തുടങ്ങിയവർ പങ്കെടുത്തു. എ.ഐ.വൈ.എഫ് ജില്ലാകമ്മിറ്റി പ്രഖ്യാപിച്ച ടെലിവിഷൻ ചലഞ്ചിന്റെ ഭാഗമായാണ് എറണാകുളം മണ്ഡലം കമ്മിറ്റി പഠന മുറികൾ ഒരുക്കുന്നത്.