പള്ളിക്കര: സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ വിശ്വാസികൾക്ക് ആരാധന സമയങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് വികാരി ഫാ.തോമസ് എം.പോൾ അറിയിച്ചു. സർക്കാർ ഇളവുകൾ നൽകിയെങ്കിലും കൊവിഡ് രോഗിഭീതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. എല്ലാ ദിവസവും മുൻ പതിവുപോലെ തന്നെ കുർബാനയും, സന്ധ്യാപ്രാർത്ഥനയും നടക്കും. കുർബാനയിൽ പ്രാർത്ഥനയും വഴിപാടുകളും സമർപ്പിക്കുവാൻ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തും.