kissan
മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ കർഷക വിരുദ്ധ കേന്ദ്ര ഓഡിനൻസ് കത്തിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രതിഷേധ സമരം കേരള കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.പി.എം.ഇസ്മായീൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കാർഷികമേഖലയെ സമ്പൂർണമായി കുത്തക കോർപ്പറേറ്റുകൾക്കും വിദേശ മൂലധന ശക്തികൾക്കും സമ്പൂർണമായി തീറെഴുതുന്ന കേന്ദ്ര സർക്കാരിന്റെ

കർഷക ദ്രോഹ ഓർഡിനൻസുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘം സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി

മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ കർഷക വിരുദ്ധ കേന്ദ്ര ഓഡിനൻസ് കത്തിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രതിഷേധ സമരം കേരള കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. പി. എം. ഇസ്മായീൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് യു.ആർ.ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റുമാരായ ഒ. കെ. മോഹനൻ, കെ.എം. സീതി, എക്സിക്യൂട്ടീവ് അംഗം വി. എസ്. മുരളി വില്ലേജ് സെക്രട്ടറി പി. ബി.അജിത് കുമാർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.