കോലഞ്ചേരി: കേന്ദ്ര വൈദ്യുത നിയമം പിൻ വലിക്കണമെന്നാവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു) പെരുമ്പാവൂർ പോസ്റ്റ് ഓഫീസിന് നടത്തിയ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു . ഡിവിഷൻ പ്രസിഡന്റ് എം.കെ.അനിമോൻ അദ്ധ്യക്ഷനായി സംസ്ഥാന സെക്രട്ടറി എം .കെ .സുരേഷ് ,സി.എം യൂസഫ് ,എ.സി ഷാജികുമാർ ,അനീഷ് പി.രാഘവൻ ,ഷബീലി പി.എം ,ജോബി യോഹന്നാൻ , പി. എം സിബി, ബാലമുരുകൻ ,പി.എം സെയ്ദ് ,അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.