മൂവാറ്റുപുഴ: കാലവർഷത്തിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുന്നതിനായി മൂവാറ്റുപുഴ ഫയർഫോഴ്സ് ചങ്ങാടം നിർമ്മിച്ചു. എറണാകുളം റീജിയണൽ ഫയർ ഓഫീസറുടെ നിർദേശാനുസരണമാണ് കാലവർഷത്തിന് മുന്നോടിയായി രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമാകുന്നതിനായി ചങ്ങാടം നിർമ്മിച്ചത്. നിലവിൽ യൂണിറ്റിലുള്ള റബർ ഡിങ്കിക്ക് പുറമെയാണിത്. ജീവനക്കാരാണ് ചങ്ങാടം നിർമ്മിച്ചത്. സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷ് നിർമ്മാണത്തിന് നേതൃത്വം നൽകി. മൂവാറ്റുപുഴയാറിൽ ഇറക്കിയ ചങ്ങാടത്തിന്റെ പരീക്ഷണം വിജയകരമായിരുന്നു.