അങ്കമാലി: അങ്കമാലി തുറൂവൂർ മഞ്ഞപ്ര മലയാറ്റൂർ റോഡിന്റെ നിർമാണ പദ്ധതി അട്ടിമറിച്ചതായി എൽ.ഡി.എഫ് തുറവൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. റോഡിന്റെ ഇരുവശങ്ങളിലും കാന നിർമ്മിച്ച് സ്ലാബിടലും കലുങ്ക് നിർമ്മാണവും നടത്താതെ പദ്ധതി തുക വകമാറ്റി ചിലവാക്കി അട്ടിമറി നടത്തിയതായാണ് ആരോപണം.15 കോടി രൂപ അനുവദിച്ച റോഡിന്റെ നിർമ്മാണം ആരംഭിച്ചിട്ട് ആറുമാസം പിന്നിടുകയാണ് . നിലവിലുണ്ടായിരുന്ന റോഡിനേക്കാളും രണ്ടര അടിയിലേറെ ഉയരത്തിലാണ് റോഡ് നിർമ്മാണം .കാനകൾ ഇല്ലാത്തതിനാൽ മഴ തുടങ്ങിയതോടെ റോഡിനിരുവശവും രൂക്ഷമായ വെള്ളക്കെട്ടായി.കച്ചവ കേന്ദ്രങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറുന്ന നിലയിലാണെന്നും ആരോപിച്ചു.
#അടിയന്തര നടപടിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക്
റോഡ് നിർമാണഘട്ടത്തിൽ ജന പ്രതിനിധികളുടെ യോഗം ചേർന്നെങ്കിലും പദ്ധതിയുടെ രൂപരേഖബോധപൂർവം മറച്ചു വയ്ക്കുകയായിരുന്നു. പദ്ധതി സംബന്ധിച്ച വിവരങ്ങൾ ഇനിയെങ്കിലും പരസ്യപ്പെടുത്താൻ എം.എൽ. എ തയ്യാറാകണം. കാലവർഷം ആരംഭിച്ച ഈ സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ കാന നിർമ്മിച്ച് സ്ലാബ്ഇട്ടും, കലുങ്ക് നിർമാണം പൂർത്തീകരിച്ചും റോഡ് സുരക്ഷാ സിഗ്നലുകൾ സ്ഥാപിക്കുന്നനടപടികൾ പൂർത്തീകരിക്കണം. അടിയന്തിരനടപടി ഉണ്ടായില്ലായെങ്കിൽ എൽ.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്ഇറങ്ങുമെന്ന് എൽ.ഡി.എഫ് തുറവൂർ പഞ്ചായത്ത്ഭാരവാഹികളായ കെ സി ജോസും, കെ പി രാജനും അറിയിച്ചു.