പറവൂർ : പറവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള ഡി.എഫ്.കെ ഇലക്ട്രിക്കൽ ആൻഡ് സാനിറ്ററീസ് എന്ന സ്ഥാപനത്തിൽ മോഷണം. 25,000 രൂപ നഷ്ടപ്പെട്ടു. ഇന്നലെ രാവിലെ ഉടമ കട തുറക്കാൻ എത്തിയപ്പോൾ താഴ് അറുത്തുമാറ്റിയ നിലയിലായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ കാഷ് കൗണ്ടർ കുത്തിത്തുറന്നതായി കണ്ടെത്തി.
ഏതാനും ദിവസംമുമ്പ് കേസരി റോഡിന് സമീപത്തുള്ള ഒരു വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറുകയും മറ്റൊരു വീടിന്റെ വാതിൽ തുറക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഇവിടെയെത്തിയ മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.